Latest News :
Home » , » പത്താംതരം വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു

പത്താംതരം വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു

Written By Muhimmath News on Friday, 27 May 2016 | 13:12

മുള്ളേരിയ: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ ഫലം ഇന്ന് വരാനിരിക്കെ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. 

മുള്ളേരിയ ബെള്ളൂര്‍ കുളത്തില്‍പാറ മട്ടത്തുകുന്നില്‍ വീട്ടില്‍ ബെന്നി-സുലി ദമ്പതികളുടെ മകന്‍ ജിയോ ബെന്നി(16)യാണ് മരിച്ചത്. മഞ്ഞംപാറ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജിയോ.

 നാല് ദിവസം മുമ്പ് കര്‍ണാടക ജാല്‍സൂരിലുള്ള വലിയമ്മയുടെ വീട്ടില്‍ പോയതായിരുന്നു. അവിടെ കുളത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച മോട്ടോര്‍ കേടായത് പരിശോധിക്കാനായി ഇറങ്ങുന്നതിനിടെ കാല്‍ തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. കുളത്തിലെ കോണ്‍ക്രീറ്റ് പടിയില്‍ തലയിടിച്ചായിരുന്നു മരണം. 

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബെന്നി-സുലി ദമ്പതികളുടെ ഏക മകനാണ് ജിയോ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved