Latest News :
Home » , , , » പ്രശസ്ത കാഥികന്‍ കെ.വി.എം കുട്ടി കാരാകുര്‍ശി (58) നിര്യാതനായി

പ്രശസ്ത കാഥികന്‍ കെ.വി.എം കുട്ടി കാരാകുര്‍ശി (58) നിര്യാതനായി

Written By Muhimmath News on Saturday, 28 May 2016 | 11:48

മണ്ണാര്‍ക്കാട്: പ്രശസ്ത കാഥികന്‍ കെ.വി.എം കുട്ടി കാരാകുര്‍ശി (58) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൂട്ടിലക്കടവിലെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. ഇസ്‌ലാമിക കഥാപ്രസംഗ വേദികളില്‍ കാല്‍നൂറ്റാണ്ടായി നിറസാന്നിധ്യമായിരുന്നു. 

കേരള കിസ്സപാട്ട് സംഘം സംസ്ഥാന ഉപാധ്യക്ഷനായും മണ്ണാര്‍ക്കാട് അല്‍ ഇഹ്‌സാന്‍ കലാസാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതകള്‍ക്കൊരു വഴികാട്ടി, സംസാരിച്ച കബര്‍, വൃദ്ധന്റെ ധീരത, മണിയറ കാണാത്ത മണവാളന്‍, മൊല്ലാക്കന്റെ ദുഃഖം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

പിതാവ് കള്ളിവളപ്പില്‍ അഹമ്മദ്. മാതാവ്: മറിയ. ഭാര്യ: റസിയ. മക്കള്‍ :അബ്ദുല്‍ റഷീദ് (സ്‌കൂള്‍ അധ്യാപകന്‍), മുഹമ്മദ് റഫീഖ്, റസീന. കബറടക്കം ഇന്ന് കാരാകുര്‍ശ്ശി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved