Latest News :
Home » , , , » ഉംറ കഴിഞ്ഞ് മടങ്ങിയ ബേപ്പൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങിയ ബേപ്പൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു

Written By Muhimmath News on Tuesday, 31 May 2016 | 10:46

കോഴിക്കോട്: ഉംറ കഴിഞ്ഞ് മടങ്ങിയ ബേപ്പൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു. ബേപ്പൂര്‍ ഖാള അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ സഹോദരിയുടെ മരുമകന്‍ ബേപ്പൂര്‍ ആര്‍.എം. ഹോസ്പിറ്റലിനു സമീപം എം ടി ഹൗസില്‍ എം.ടി. ഉസ്മാന്‍ ഹാജി (70) യാമ് മരിച്ചത്. 

പള്ളിക്കണ്ട യാസീന്‍ മദ്‌റസ മുന്‍ പ്രസിഡന്റും വലിയങ്ങാടിയിലെ പ്രമുഖ വെളിച്ചെണ്ണ കച്ചവടക്കാരനുമായിരുന്നു. എസ് വൈ എസ് പഴയകാല നേതാക്കളിലൊരാളാണ്.

കഴിഞ്ഞമാസമാണ് കുടുംബത്തോടൊപ്പം ഉംറക്ക് പോയത്. ഭാര്യ: സൈനബ. മക്കള്‍: ബശീര്‍, സഹീദ്, ഇല്യാസ്, സക്കീന, ശരീക്കത്ത്. മരുമക്കള്‍: അബ്ദുല്‍ അസീസ്, ഹാരിസ്, ആബിദ, സുമയ്യ, സഹല,സഫ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved