Latest News :
Home » » പതിനായിരങ്ങള്‍ ഒത്തുചേരുന്ന ഓര്‍മ്മത്തോപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് സ്വാഗത സംഘം രൂപീകരിച്ചു

പതിനായിരങ്ങള്‍ ഒത്തുചേരുന്ന ഓര്‍മ്മത്തോപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് സ്വാഗത സംഘം രൂപീകരിച്ചു

Written By Muhimmath News on Tuesday, 31 May 2016 | 17:13



കണ്ണൂര്‍ സിറ്റി: ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹൈസ്‌ക്കൂള്‍ ആഗസ്റ്റ് 13 ന് സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ഓര്‍മ്മത്തോപ്പിന് ഇ അഹമ്മദ് എംപി മുഖ്യ രക്ഷാധികാരിയായുള്ള വിപുലമായ 111 അംഗ സ്വാഗത സംഘം രൂപീകരിച്ചു

സ്‌ക്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് 1982 മുതല്‍ 2010 വരെ പഠിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് വലിയ തോതിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നത്. പതിനായിരത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മത്തോപ്പില്‍ പങ്കാളികളാകുമെന്നാണ് സംഘാടക സമിതി കരുതുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ തകൃതിയായി അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന് മുന്നോടിയായി വിദേശ രാജ്യങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താനും സംഘാടക സമിതി തീരുമാനിച്ചു.

സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം കണ്‍വെന്‍ഷന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എഡിഎം ഒ മുഹമ്മദ് അസ്ലം വിഷയാവതരണം നടത്തി, നാഷണല്‍ സേവിംഗ്‌സ് ഡെപ്യൂട്ടി ഡയരക്ടര്‍ അഫ്‌സല്‍ മഠത്തില്‍, പിടിഎ പ്രസിഡണ്ട് ടി. ശറഫുദ്ധീന്‍, സത്താര്‍ എഞ്ചിനീയര്‍, സാബിറ ടീച്ചര്‍, ടികെ നൗഷാദ്, മാധ്യമം സബ് എഡിറ്റര്‍ ബികെ ഫസല്‍, ഇ മുഹമ്മദ് റുഷ്ദി, സി കെ ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ഒ മുഹമ്മദ് അസ്ലം (ചെയ), ഇ.മുഹമ്മദ് റുഷ്ദി (ജന കണ്‍), ഉമര്‍ ഫാറൂഖ് തച്ചങ്കണ്ടി (ട്രഷ), സികെ ഉനൈസ് (മീഡിയ കണ്‍വീ), അഫ്‌സല്‍ മഠത്തില്‍, സമീറ ജെ.എം, ശഹനാസ് പള്ളി വളപ്പില്‍, സുനൈദ പി.എം (വൈസ് ചെയ), ബികെ ഫസല്‍, ടി മുഹമ്മദ് (ജോ. കണ്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved