Latest News :
Home » » പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കും: ഉമ്മന്‍ ചാണ്ടി

പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കും: ഉമ്മന്‍ ചാണ്ടി

Written By Muhimmath News on Thursday, 19 May 2016 | 20:33

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കുമാണ്. മുന്നണിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. തോല്‍വിയെപ്പറ്റി പുനരാലോചന നടത്തുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കരുതെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നയവും രാഷ്ട്രീയവും കേരളത്തിന് ചേര്‍ന്നതല്ല. അവരെ പ്രതിരോധിക്കുക എന്നതിന് വലിയ പ്രാധാന്യമാണ് യു.ഡി.എഫ് നല്‍കിയത്. ജനവിധി മാനിക്കുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved