Latest News :
Home » , » ഡല്‍ഹി ആക്രമിക്കാന്‍ അഞ്ചുമിനിറ്റ് മതിയെന്ന് പാക്കിസ്താന്‍

ഡല്‍ഹി ആക്രമിക്കാന്‍ അഞ്ചുമിനിറ്റ് മതിയെന്ന് പാക്കിസ്താന്‍

Written By Muhimmath News on Sunday, 29 May 2016 | 15:58

ന്യൂഡല്‍ഹി: ഡല്‍ഹി ആക്രമിക്കാന്‍ റാവല്‍പിണ്ടിക്കടുത്തുള്ള കഹൂത്തയില്‍ നിന്ന് അഞ്ചുമിനിറ്റ് മതിയെന്ന് പാക്കിസ്താന്‍ ആണവപദ്ധതിയുടെ പിതാവ് ഡോ അബ്ദുല്‍ ഖദീര്‍ഖാന്‍. 1998ല്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പാക്കിസ്താന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1984ല്‍ തന്നെ പാക്കിസ്താന്‍ പൂര്‍ണ്ണ ആണവശക്തിയായി മാറേണ്ടതായിരുന്നു. എന്നാല്‍, അന്നത്തെ പാക് പ്രസിഡന്റ് ജനറല്‍ സിയാവുള്‍ ഹക്കിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നീട്ടിവെച്ചു. ലോകരാജ്യങ്ങള്‍ ഇടപെടുമെന്ന് ഭയന്നാണ് അദ്ദേഹം എതിര്‍ത്തതെന്നും ഖദീര്‍ഖാന്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved