Latest News :
Home » , » രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയാകാനുള്ള ആരോഗ്യം വി.എസിനുണ്ട്: പി.സി ജോര്‍ജ്

രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയാകാനുള്ള ആരോഗ്യം വി.എസിനുണ്ട്: പി.സി ജോര്‍ജ്

Written By Muhimmath News on Monday, 23 May 2016 | 20:01

തിരുവനന്തപുരം: രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയാകാനുള്ള ആരോഗ്യം വി.എസിന് ഇപ്പോഴുമുണ്ടെന്ന് പി.സി ജോര്‍ജ്. വി.എസിന്റെ പോരാട്ടങ്ങളില്‍ താന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹത്തിന് ആരോഗ്യമില്ലെന്ന് പറഞ്ഞ് ആരും അപമാനിക്കരുതെന്നും തന്നേക്കാള്‍ ആരോഗ്യവാനാണ് വി.എസെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസിലെത്തി പി.സി ജോര്‍ജ് വി.എസുമായി കൂടിക്കാഴ്ച നടത്തി. പൂഞ്ഞാറിലെ വിജയത്തില്‍ വി.എസ് തന്നെ അഭിനന്ദിച്ചതായും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊക്കില്‍ ജീവനുള്ളിടത്തോളം അഴിമതിയ്‌ക്കെതിരെ പോരാടുമെന്നും വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ കണ്ടിട്ട് ഏതെങ്കിലും അവയവങ്ങള്‍ കുറഞ്ഞതായി തോന്നുന്നുണ്ടോ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പരിഹസിച്ചുകൊണ്ട് വി.എസ് ചോദിച്ചിരുന്നു.

പാറശാല മുതല്‍ കണ്ണൂര്‍ വരെ പ്രചാരണത്തിന് താനും പോയിരുന്നുവെന്നും ആരോഗ്യ സ്ഥിതി അപ്പോള്‍ തന്നെ വ്യക്തമാണല്ലോയെന്നും വിഎസ് ചോദിച്ചു. വിഎസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാകില്ലെന്നുമുളള നേതാക്കളുടെ വാദത്തിന് മറുപടിയെന്നോണമാണ് വിഎസിന്റെ പ്രസ്താവന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved