Latest News :
Home » , » പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; വി.എസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; വി.എസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

Written By Muhimmath News on Friday, 20 May 2016 | 21:54



തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ പ്രഖ്യാപിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വാര്‍ത്താസമ്മേളനത്തില്‍ പിണറായിയെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വിഎസ് അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പിണറായിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി യെച്ചൂരി നിര്‍ദ്ദേശിച്ചു. പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും.

അതേ സമയം വിഎസ് പ്രചാരണത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണ് വിഎസ് എന്ന് യെച്ചൂരി വിശേഷിപ്പിച്ചു. ഫിദല്‍ കാസ്‌ട്രോയെ പോലെ കേരളത്തില്‍ വിഎസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചത്. മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധത വിഎസ് അറിയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കടുത്ത യോഗത്തിലാണ് പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമാനമായത്. പാര്‍ട്ടി തീരുമാനം വിഎസ് അംഗീകരിച്ചു.

ഭൂരിപക്ഷ പിന്തുണയുള്ള പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമ്പോള്‍ വിഎസിന് അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved