Latest News :
Home » , » അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി

അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി

Written By Muhimmath News on Tuesday, 24 May 2016 | 20:15



തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാരെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷി രാഷട്രീയത്തിനും ജാതി, മത വ്യത്യാസത്തിനും അതീതമായ സര്‍ക്കാരായിരിക്കും. കേരളത്തിന്റ പുരോഗതിയ്ക്കായി പ്രതിപക്ഷവുമായും സഹകരിക്കും. മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരായിരിക്കും എല്‍ഡിഎഫിന്റേത്. എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ഈ മനോഭാവത്തോടെയാരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരെപ്പോലെ ഉദ്യോഗസ്ഥരും കറകളഞ്ഞവരായിരിക്കണം. പേഴ്‌സണല്‍ സ്റ്റാഫില്‍ വരുന്നവര്‍ക്കും ഇതു ബാധകമായിരിക്കും. തന്റെ ആളെന്ന് പറഞ്ഞ് ചിലര്‍ വന്നേക്കാം ഇതും അഴിമതിയുടെ ഭാഗമാണ്. തന്റെ ആളെന്ന് പറഞ്ഞ് ചില അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇവരെ സൂക്ഷിക്കണം. ഇങ്ങനെ ആരെങ്കിലും വന്നാല്‍ അറിയിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരോട് പിണറായി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved