Latest News :
Home » , » പൊയ്യത്തബൈല്‍ മഹല്ല് തിരഞ്ഞെടുപ്പ്: സുന്നികള്‍ക്ക് വന്‍ വിജയം

പൊയ്യത്തബൈല്‍ മഹല്ല് തിരഞ്ഞെടുപ്പ്: സുന്നികള്‍ക്ക് വന്‍ വിജയം

Written By Muhimmath News on Friday, 20 May 2016 | 18:29


മഞ്ചേശ്വരം: ഹൈകോടതി വിധിയെതുടര്‍ന്ന് പൊയ്യത്തബൈല്‍ മഹല്ലില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ സുന്നീ വിഭാഗം വ്യക്തമായ ഭൂരിപക്ഷം നേടി ഭരണത്തിലെത്തി. സമസ്ത വൈസ് പ്രസിഡണ്ട് എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ മഹല്ല് ഖാസിയായതിനെ തുടര്‍ന്ന് ഇ.കെ.വിഭാഗത്തിലെ ഏതാനും പേര്‍ വഖഫ് ബോര്‍ഡിനെ സ്വാധീനിച്ച് ജമാഅത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധി നേരത്തെ നേടുകയുണ്ടായി. പിന്നീട് പരാജയ ഭീതി കാരണം അവര്‍ തന്നെ ഹൈകോടതിയില്‍ നിന്ന് അതിനെതിരെ സ്റ്റേ നേടി ഇലക്ഷന്‍ നിര്‍ത്തി വെപ്പിച്ചു.

എന്നാല്‍ ജമാഅത്തുകാര്‍ മഹല്ലിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ സ്റ്റെ നീക്കുകയും ആറ് ആഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധി നേടുകയുമായിരുന്നു. അതനുസരിച്ച് ഇന്നലെ വന്‍ പോലിസ് സന്നാഹത്തോടെ നടത്തിയ വോട്ടെടുപ്പിലാണ് എപി. വിഭാഗം തിരഞ്ഞെടുക്കപ്പെട്ടത്. ആകെ സാധുവായ 406 വോട്ടില്‍ 260 വോട്ടും സുന്നീ വിഭാഗം നേടി. വി.അഹ്മദ് കുഞ്ഞി ഓടങ്കളയുടെ നേതൃത്വത്തിലുള്ള 25 സ്ഥാനാര്‍ഥികളില്‍ 25 പേരും തിരഞ്ഞെടുക്കപ്പെട്ടു.നിയമ സഭാ തിരഞ്ഞെടുപ്പ് ദിവസം യൂനിറ്റ് എസ്.വൈ.എസ്. വൈസാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സഅദിയെ ക്രൂരമായി മര്‍ദ്ദിച്ച് തലക്ക് മൂറിവേല്‍പ്പിച്ച് പ്രശ്‌നമുണ്ടാക്കി പ്രവര്‍ത്തകരെ ഭരണ സ്വാധീനമുപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കാന്‍ മറുപക്ഷം ശ്രമിച്ചിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നാണ് സുന്നീ വിഭാഗം തിളക്കമാര്‍ന്ന വിജയം നേടിയത്.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved