Latest News :
Home » , » പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും

Written By Muhimmath News on Sunday, 29 May 2016 | 20:34

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റ് ഇനി മലയാളത്തിലും. പി.എം.ഒ വെബ്‌സൈറ്റ് മലയാളം ഉള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ ഇനി ലഭ്യമാകും. മലയാളത്തിന് പുറമെ ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക് എന്നീ പ്രാദേശിക ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ലഭ്യമാകുക.

പ്രാദേശിക ഭാഷ പതിപ്പുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു. നേരത്തെ ഹിന്ദിയിലും ഇംീഷിലും മാത്രമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലഭിച്ചിരുന്നത്. ജനങ്ങളിലേക്ക് നേരിട്ടിറങ്ങാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷാ പതിപ്പുകള്‍ തുടങ്ങിയതെന്ന് സുഷമ സ്വരാജ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved