ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഘടകകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവരുമായും നേതാക്കള്‍ ഇക്കാര്യത്തില്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയിരുന്നു. ഇവരുടെ കൂടെ പിന്തുണയോടെയാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പ്രതിപക്ഷ ഉപനേതാവായി കെ.സി. ജോസഫ് വന്നേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍ വാസ്നിക് അറിയിക്കും. ഷീല ദീക്ഷിത്, ദീപക് ബാബ്റിയ എന്നിവരും പങ്കെടുക്കും.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ കെപിസിസി തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post a Comment