Latest News :
Home » , » രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

Written By Muhimmath News on Sunday, 29 May 2016 | 19:41

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രമേശിന്റെ പേര് നിര്‍ദേശിച്ചത്. വിടി ബല്‍റാം, അടൂര്‍ പ്രകാശ്, വിഡി സതീശന്‍ എന്നിവര്‍ പിന്താങ്ങി. തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഘടകക്ഷികളും അംഗീകരിച്ചു.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് രമേശിന് തുണയായത്. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മുകുള്‍ വാസ്‌നിക്, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി യോഗത്തില്‍ പങ്കെടുത്തത്.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പാര്‍ലിമെന്ററി പാര്‍ട്ടി ചേരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലാണ് കെ മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തിലാണ് മുരളി ഈ നിലപാട് അറിയിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved