Latest News :
Home » , » എട്ട് വയസുകാരിക്ക് നേരെ പീഡന ശ്രമം: നാവിക അക്കാദമിയിലെ ഡ്രൈവര്‍ക്കെതിരെ കേസ്

എട്ട് വയസുകാരിക്ക് നേരെ പീഡന ശ്രമം: നാവിക അക്കാദമിയിലെ ഡ്രൈവര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 21 May 2016 | 18:08

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ സിവിലിയന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അക്കാദമിയിലെ ഡ്രൈവര്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വിമുക്ത ഭടനും ഡ്രൈവറുമായ ഷുക്കൂറാണ് (40) പീഡന ശ്രമത്തിന് പിന്നില്‍. ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

പത്തനംതിട്ട സ്വദേശിയാണ് ഷുക്കൂര്‍. പീഡന ശ്രമം കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിമുക്ത ഭടനായ ഷുക്കൂര്‍ അക്കാദമിക്കകത്ത് സിവിലിയന്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഇയാള്‍ പോലീസ് പിടിയിലായതായി സൂചനയുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved