Latest News :
Home » , » മഞ്ചേശ്വരത്ത് കന്നുകാലികളെ കയറ്റിയ വാഹനത്തിനുനേരെ സംഘപരിവാര്‍ ആക്രമണം

മഞ്ചേശ്വരത്ത് കന്നുകാലികളെ കയറ്റിയ വാഹനത്തിനുനേരെ സംഘപരിവാര്‍ ആക്രമണം

Written By Muhimmath News on Monday, 23 May 2016 | 11:44

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അറവുമാടുകളെ കൊണ്ടുവരു കയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു. മച്ചമ്പാടി സ്വദേശി മുഹമ്മദ് ജാബിറി (24)നാണ് മര്‍ദ്ദനമേറ്റത്. പത്തോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍.
പരുക്കേറ്റ ജാബിറിനെ കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറവുമാടുകളെ കൊണ്ടുപോയ വാഹനം അക്രമിസംഘം തകര്‍ത്തു.


ഞായറാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. പൈവളിഗെയില്‍ നിന്നും ടെമ്പോയില്‍ ബെജ്ജ വഴി മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്ന കന്നുകാലി വാഹനത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. പത്തോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved