Latest News :
Home » » ആധുനിക കെടുതികള്‍ നേരിടാന്‍ ഇസ്ലാമിക അധ്യാത്മികത ഉയര്‍ത്തി പിടികുക: റഫീഖ് സഅദി

ആധുനിക കെടുതികള്‍ നേരിടാന്‍ ഇസ്ലാമിക അധ്യാത്മികത ഉയര്‍ത്തി പിടികുക: റഫീഖ് സഅദി

Written By Muhimmath News on Sunday, 22 May 2016 | 17:44



ആദൂര്‍: മക്കളെ സമൂഹത്തിന് ഉപകരിക്കുന്ന രൂപത്തില്‍ വളര്‍ത്തണമെന്നും ജീവിതത്തെ താളം തെറ്റികുന്ന സോഷ്യല്‍ മിഡിയ ഉപയോഗം നന്മയുടെ വഴിയില്‍ മാത്രം ഉപയോഗിക്കണമെന്നും ഭൗതികതയുടെ അതിപ്രസരത്തില്‍ ധര്‍മികതയോട് പുറം തിരിഞ്ഞ് നില്‍കുന്ന പ്രവണതയില്‍ നിന്ന് രക്ഷിതാകള്‍ ബോധമുള്ളവരാകണമെന്നും മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി അഭിപ്രയപ്പെട്ടു. മെയ്, 25.26 തിയതികളില്‍ നടക്കുന്ന എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച രക്ഷാകര്‍ത്ത സംഗമത്തില്‍ വിഷയവതരണം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് യഹയ്യല്‍ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. ജമാലുദ്ധിന്‍ സഖാഫി ഉദ്ഘാനം ചെയ്തു. ഹല്ലാജ സഖാഫി, ഹുസൈന്‍ ജൗഹരി, ഫൈസല്‍ സുഹ് രി, എ. അബുബക്കര്‍ ജഅ്ഫര്‍ ബി.എ സംബന്ധിച്ചു. കെ എം ഫാറൂഖ് ഹിമമ്മി സ്വഗതവും ഹനീഫ് ഇ.പി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved