Latest News :
Home » » നാളേക്കൊരു തണല്‍: എസ് എസ് എഫ് ഹരിതകാമ്പസുകള്‍ സൃഷ്ടിക്കുന്നു

നാളേക്കൊരു തണല്‍: എസ് എസ് എഫ് ഹരിതകാമ്പസുകള്‍ സൃഷ്ടിക്കുന്നു

Written By Muhimmath News on Tuesday, 31 May 2016 | 11:23

കോഴിക്കോട്: നാളേക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തുന്ന പരിസ്ഥിതി വാരാചാരം ജൂണ്‍1-7 ദിനങ്ങളില്‍ നടക്കും. പ്രകൃതിക്കുമേലുള്ള  അനിയന്ത്രിതമായ കയ്യേറ്റങ്ങള്‍ക്കെതിരെ സാമൂഹികാവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് വാരാചാരം സംഘടിപ്പിക്കുന്നത്. മരം നടല്‍, ലഘുലേഖ വിതരണം, ക്ലാസ്‌റൂം ചര്‍ച്ചകള്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവല്‍കരണം എന്നിങ്ങനെ വിവിധ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും.

സംസ്ഥാനത്ത് 586 ഹരിതകാമ്പസുകള്‍ സൃഷ്ടിക്കുകയാണ് കാമ്പയിനില്‍ മുഖ്യമായും ലക്ഷ്യമിടുന്നത്. കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ ഓരോ വൃക്ഷത്തൈ നട്ടു കൊണ്ട് ഹരിത കാമ്പസ് പദ്ധതിയില്‍ പങ്കാളികളാകും. പരിസ്ഥിതി വാരാചാരത്തിന്റെയും ഹരിതകാമ്പസ് പദ്ധതിയുടെയും സംസ്ഥാന ഉദ്ഘാടനം ജൂണ്‍ ഒന്നിന് കാലത്ത് പത്ത് മണിക്ക് പാലക്കാട് ഹസനിയ്യ കാമ്പസില്‍ നടക്കും. 

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പ്രസ്ഥാന നേതാക്കളും പൊതു പ്രവര്‍ത്തകരും വൃക്ഷത്തൈ നടും. ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ തുടര്‍ ദിവസങ്ങളില്‍ സമാനസ്വഭാവത്തോടെയുള്ള ഉദ്ഘാടന സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved