Latest News :
Home » » എസ് എസ് എഫ് കുണിയ സെക്ടര്‍ ലിവണ്‍ അപ് ക്യാമ്പ് ചൊവ്വാഴ്ച

എസ് എസ് എഫ് കുണിയ സെക്ടര്‍ ലിവണ്‍ അപ് ക്യാമ്പ് ചൊവ്വാഴ്ച

Written By Muhimmath News on Monday, 23 May 2016 | 18:04

കുണിയ: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അനലൈസ'44 ന് മുന്നോടിയായി കുണിയ സെക്ടര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ലിവണ്‍ അപ് ക്യാമ്പ് ചൊവ്വാഴ്ച (24-05-16) മൂന്ന് മണി മുതല്‍ പെരിയാട്ടടുക്കം മുസ്ലിം ജമാഅത്ത് സെന്ററില്‍ നടക്കും. സെക്ടര്‍ പരിധിയിലെ ആറ് യൂണിറ്റ് ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രതിനിധികളായെത്തുന്ന ക്യാമ്പ് സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് ഉദുമ ഡിവിഷന്‍ ട്രഷറര്‍ ബശീര്‍ ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്യും. സമസ്ത; ചരിത്രം വര്‍ത്തമാനം, ആത്മായനം, സംഘാടനം എന്നീ മൂന്ന് സെഷനുകളില്‍ എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി കെ അഹ്മദ് മുസ്ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ചേടിക്കുണ്ട്, എസ് എസ് എഫ് ജില്ലാ മഴവില്‍ കണ്‍വീനര്‍ സ്വാദിഖ് ആവളം എന്നിവര്‍ ക്‌ളാസ്സെടുക്കും. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഉബൈദുല്ല എം ടി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved