Latest News :
Home » » മൗവ്വല്‍ യൂണിറ്റ് സമ്മേളനം മെയ് 28, 29 തിയ്യതികളില്‍

മൗവ്വല്‍ യൂണിറ്റ് സമ്മേളനം മെയ് 28, 29 തിയ്യതികളില്‍

Written By Muhimmath News on Sunday, 22 May 2016 | 20:09

ബേക്കല്‍: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ നടത്തിവരുന്ന യൂണിറ്റ് സമ്മേളനം മൗവ്വല്‍ യൂണിറ്റില്‍ 2016 മെയ് 28, 29, തിയ്യതികളില്‍ മൗവ്വല്‍ വിദ്യാപുരത്ത് നടക്കും. മഖാം സിയാറത്ത്, പതാക ഉയര്‍ത്തല്‍, കുട്ടികളുടെ സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം, മുതഅല്ലിം സമ്മേളനം, ധര്‍മ്മസംഘ റാലി തുടങ്ങിയവ നടക്കും.

28 ന് ശനിയാഴ്ച 7 മണിക്ക് സമസ്ത ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. 29 ന് ഞായറാഴ്ച 7 മണിക്ക് സമാപന സമ്മേളനം നടക്കും. റഷീദ് മാസ്റ്റര്‍ നരിക്കോട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രഭാഷണം നടത്തും. പ്രസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. സമ്മേളന ഭാഗമായി കലാജാഥ, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവ നടക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved