Latest News :
Home » » എസ് എസ് എഫ് മവ്വല്‍ യൂണിറ്റ് സമ്മേളനം ഇന്ന് സമാപിക്കും

എസ് എസ് എഫ് മവ്വല്‍ യൂണിറ്റ് സമ്മേളനം ഇന്ന് സമാപിക്കും

Written By Muhimmath News on Sunday, 29 May 2016 | 11:26

ബേക്കല്‍: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് മൗവ്വല്‍ യൂണിറ്റില്‍ നടന്ന് വരുന്ന യൂണിറ്റ് സമ്മേളനം ഇന്ന് (29-05-16) സമാപിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് മൗവ്വല്‍ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല ബേക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. റഷീദ് മാസ്റ്റര്‍ നരിക്കോട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രഭാഷണം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനയക്ക് സയ്യിദ് ജലാലുദ്ധീന്‍ അല്‍ഹാദി അസ്സഖാഫി ആദൂര്‍ നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി അബദുല്‍ റഹ്മാന്‍ എരോല്‍, എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ പ്രസിഡണ്ട് അബിദ് സഖാഫി, ജനറല്‍ സെക്രട്ടറി ബി എം എ മജീദ് മൗവ്വല്‍, മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അലി പൂച്ചക്കാട്, ഫിനാന്‍സ് സെക്രട്ടറി മൊയതിന്‍ കുഞ്ഞി ഹാജി മൗവ്വല്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുല്ല മൗവ്വല്‍, ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ ആമു , ഉമ്മര്‍ സഖാഫി മൗവ്വല്‍, ഹാഷിം സഖാഫി മൗവ്വല്‍, എം. സി അബ്ദുല്‍ റഹ്മാന്‍ ആലി മൂസ, എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ സെക്രട്ടറി സിറാജ് ബേക്കല്‍ ,എം എസ് ഹുസൈന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. ഖാദര്‍ മൊയ്തീന്‍ സ്വാഗതവും ഹസീബ് മൗവ്വല്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved