Latest News :
Home » » എസ് എസ് എഫ് മൗവ്വല്‍ യൂണിറ്റ് സമ്മേളനം ശനിയാഴ്ച തുടങ്ങും

എസ് എസ് എഫ് മൗവ്വല്‍ യൂണിറ്റ് സമ്മേളനം ശനിയാഴ്ച തുടങ്ങും

Written By Muhimmath News on Friday, 27 May 2016 | 10:30

 ബേക്കല്‍: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ നടത്തിവരുന്ന യൂണിറ്റ്‌സമ്മേളനം മൗവ്വല്‍ യൂണിറ്റില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി മൗവ്വല്‍ വിദ്യാപുരത്ത് നടക്കും. 

മഖാം സിയാറത്ത്, പതാക ഉയര്‍ത്തല്‍, കുട്ടികളുടെ സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം, മുതഅല്ലിം സമ്മേളനം, ധര്‍മ്മസംഘ റാലി തുടങ്ങിയവ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ആബിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് അഹമ്മദ് മുസ്‌ലിയാര്‍ കുണിയ ഉല്‍ഘാടനം ചെയ്യും. 

സമസ്ത ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും.കെ പി എസ് ജമല്ലുലൈലി തങ്ങള്‍ ഹദ്ദാദ് പ്രാര്‍ത്ഥനയക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം നടക്കും. റഷീദ് മാസ്റ്റര്‍ നരിക്കോട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രഭാഷണം നടത്തും. 

സമാപന കൂട്ടപ്രാര്‍ത്ഥനയക്ക് സയ്യിദ് ജലാലുദ്ധീന്‍ അല്‍ഹാദി അസ്സഖാഫി ആദൂര്‍ നേതൃത്വം നല്‍കും. പ്രസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. സമ്മേളന ഭാഗമായി കലാജാഥ, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവ നടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved