Latest News :
Home » » എസ് എസ് എഫ് ഉദ്യാവരം യൂണിറ്റ് സമ്മേളനം ഞായറാഴ്ച

എസ് എസ് എഫ് ഉദ്യാവരം യൂണിറ്റ് സമ്മേളനം ഞായറാഴ്ച

Written By Muhimmath News on Saturday, 28 May 2016 | 18:58

ഉദ്യാവരം: 'ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാനത്തെ 6300ല്‍പരം യൂണിറ്റുകളില്‍ നടത്തി വരുന്ന സമ്മേളന ഭാഗമായുള്ള ഉദ്യാവരം യൂണിറ്റ് സമ്മേളനം മെയ് 29ന് ഞായറാഴ്ച ഉദ്യാവരം ജുമാ മസ്ജിദിന് സമീപം ബി എസ് നഗര്‍ റോഡ് വിദ്യാപുരം സ്‌ക്വയറിയില്‍ നടക്കും.

മഖാം സിയാറത്ത്, പതാക ഉയര്‍ത്തല്‍, വിളംബര റാലി, രക്ഷാകര്‍തൃസമ്മേളനം തുടങ്ങിയവ സമ്മേളന ഭാഗമായി നടക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന ബുര്‍ദ്ദ ആലാപനത്തിന് ത്വയ്ബ ബുര്‍ദ്ദ സംഘം നേതൃത്വം നല്‍കും. 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന്‍ പ്രസിഡന്റ് അസീസ് സഖാഫി മച്ചമ്പാടി ഉദ്ഘാടനം ചെയ്യും. യുണിറ്റ് പ്രസിഡന്റ് തൗഫീന്‍ അധ്യക്ഷത വഹിക്കും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍.ജഅ്ഫര്‍ സ്വാദിഖ് പ്രമേയപ്രഭാഷണം നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ പെരിയടുക്ക മുഖ്യപ്രഭാഷണം നടത്തും. ഉമറുല്‍ ഫാറൂഖ് എ.എസ്, യഅകൂബ് നഈമി, ഹൈദര്‍ സഖാഫി, ഹസ്സന്‍ കുഞ്ഞി, പള്ളികുഞ്ഞി ഹാജി, ഹനീഫ് മദനി, മൂസ മുസ്ലിയാര്‍, മജീദ് ഹാജി തുടങ്ങിയ സംഘടനാ നേതാക്കള്‍ സംബന്ധിക്കും. യുണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്‌ലം സ്വാഗതം പറയും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved