Latest News :
Home » » സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് എറിഞ്ഞ് തകര്‍ത്തതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് എറിഞ്ഞ് തകര്‍ത്തതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Muhimmath News on Tuesday, 31 May 2016 | 12:17

വിദ്യാനഗര്‍: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തിന് നേരെ കല്ലെറിഞ്ഞതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായത്. 

തിരഞ്ഞെടുപ്പ് ദിവസവും ഫലപ്രഖ്യാപന ദിവസവും വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമകേസുകളിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് കഴിഞ്ഞ ശേഷമാണ് സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved