Latest News :
Home » » എസ് വൈ എസ് ജില്ലാതല ക്യാബിനറ്റ് സമ്മിറ്റ് നാലിന് രണ്ട് കേന്ദ്രങ്ങളില്‍

എസ് വൈ എസ് ജില്ലാതല ക്യാബിനറ്റ് സമ്മിറ്റ് നാലിന് രണ്ട് കേന്ദ്രങ്ങളില്‍

Written By Muhimmath News on Sunday, 29 May 2016 | 19:47

കാസര്‍കോട്: എസ്.വൈ.എസിന്റെ നയ സമീപന രേഖയും കര്‍മ പദ്ധതിയും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സര്‍ക്കിള്‍ ഭാരവാഹികള്‍ക്കായി ക്യാബിനറ്റ് സമ്മിറ്റ് നടത്താന്‍ ജില്ലാ എസ്.വൈ.എസ് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ജൂണ്‍ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നി സെന്ററിലും ഉച്ചക്ക് 2.30ന് ചെറുവത്തൂരിലുമാണ് സമ്മിറ്റ് നടക്കുന്നത്. ജില്ലയിലെ 12 സോണ്‍ പരിധിയിലെ 52 സര്‍ക്കിളുകളില്‍ നിന്ന് 364 ഭാരവാഹികള്‍ സംഗമത്തില്‍ സംബന്ധിക്കും.

കാസര്‍കോട് നടക്കുന്ന സമ്മിറ്റില്‍ മഞ്ചേശ്വരം, ഉപ്പള, കുമ്പള, ബദിയടുക്ക, മുള്ളേരിയ, കാസര്‍കോട്, ഉദുമ, ബേഡകം സോണ്‍ പരിധിയിലെ സര്‍ക്കിള്‍ ഭാരവാഹികളാണ് സംബന്ധിക്കുന്നത്. ഉച്ചക്ക് ശേഷം ചെറുവത്തൂരില്‍ നടക്കുന്ന സമ്മിറ്റില്‍ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പരപ്പ, ഹോസ്ദുര്‍ഗ് സോണ്‍പരിധിയിലെ സര്‍ക്കിള്‍ ഭാരവാഹികള്‍ സംബന്ധിക്കും. പൊതു ഭരണം, അഡ്മിനിസ്‌ട്രേഷന്‍, ക്ഷേമ കാര്യം, സംഘടനാ കാര്യം, ദഅ്‌വ എന്നീ അഞ്ച് വകുപ്പുകളിലായി പഠനവും പരിശീലനവും സമ്മിറ്റില്‍ നടക്കും.

ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍ അശ്‌റഫ് കരിപ്പൊടി, നൗഷാദ് മാസ്റ്റര്‍, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved