Latest News :
Home » , » മൊഗ്രാല്‍ പുത്തൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം -എസ് വൈ എസ്

മൊഗ്രാല്‍ പുത്തൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം -എസ് വൈ എസ്

Written By Muhimmath News on Monday, 30 May 2016 | 12:29

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരില്‍ സംഘട്ടനങ്ങളും വൈരാഗ്യങ്ങളും സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനുള്ള ശ്രമം ഒറ്റകെട്ടായി പ്രതിരോധിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപെട്ടു. അക്രമവും സംഘട്ടനവും ഒന്നിനും പരിഹാരമല്ലെന്ന് യോഗം അഭിപ്രായപെട്ടു .
കേരള മുസ്ലിം ജമാഅത്ത് മൊഗ്രാല്‍ പുത്തൂര്‍ യുണിറ്റ് സെക്രട്ടറി മുഹമ്മദ് മുണ്ടക്കയെ ആക്രമിച്ചതില്‍ പ്രധിഷേധിച്ചു.
  ധാര്‍മികവും നന്മയുമായ നല്ല പാഠങ്ങളിലൂടെ സമാധാനത്തോടെയും ഐക്യത്തോടെയും സമൂഹത്തോടൊപ്പം ജീവിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപെട്ടു.

സര്‍ക്കിള്‍ പ്രസിഡണ്ട് തമീം ആഹ്‌സനി അധ്യക്ഷത വഹിച്ചു . സഈദ് സ.അദി  കോട്ടക്കുന്ന് , മുസ്തഫ ഹനീഫി ചൌക്കി, ലത്തീഫ് അംജദി മജല്‍, താഹിര്‍ ഹാജി കോട്ടകുന്ന്, അബ്ദുള്ള മല്ലം, ഇഖ്ബാല്‍് സംബന്ധിച്ചു. സര്‍ക്കിള്‍ സെക്രടറി അബ്ദുറസാഖ് സഖാഫി സ്വാഗതവും ബഷീര്‍ മിസ്ബാഹി എരിയാല്‍ നന്ദിയും പറഞ്ഞു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved