Home »
Kasaragod
» ബായാര്‍ പദവില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയുടെ അടക്കകള്‍ കവര്‍ന്നു
ബായാര്‍ പദവില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയുടെ അടക്കകള്‍ കവര്‍ന്നു
ഉപ്പള: ബായാര്‍പദവില്‍ മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് കവര്‍ച്ച. ബായാര്‍പദവിലെ അബ്ദുല്‍ ഹമീദിന്റെ കടയിലാണ് കവര്‍ച്ച. രണ്ട് ലക്ഷം രൂപയുടെ അടക്കകളാണ് കവര്‍ന്നത്.
തിങ്കളാഴ്ച രാവിലെ ഹമീദ് കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ചാക്കുകെട്ടുകളിലാക്കിയ അടക്ക വാഹനത്തില്‍ കടത്തിയതായാണ് സംശയിക്കുന്നത്. ഹമീദിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Post a Comment