Latest News :
Home » , , » മലയാളികളെ കുഴിച്ചുമൂടിയ കേസില്‍ അഞ്ച് സൗദികള്‍ക്ക് വധശിക്ഷ

മലയാളികളെ കുഴിച്ചുമൂടിയ കേസില്‍ അഞ്ച് സൗദികള്‍ക്ക് വധശിക്ഷ

Written By Muhimmath News on Tuesday, 24 May 2016 | 11:47

ദമാം: മൂന്നുമലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. കിഴക്കന്‍ സൗദി അറേബ്യയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്വയില്‍ 2010ല്‍ നടന്ന സംഭവത്തിലാണ് രണ്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ മൂന്നു സൗദി പൗരന്‍മാര്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് , കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ് എന്നിവരെയാണ് ക്രൂരമായ രീതിയില്‍  കൊന്നൈാടുക്കിയത്. ലഹരി തലക്ക്  പിടിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന്  പൊലീസ് പറയുന്നു.

  സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ കൂട്ടത്തിലൊരാള്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച്  പേരെ കെട്ടിയിടുകയും പിന്നീട്   മദ്യലഹരിയിലായ പ്രതികള്‍  ഇവരെ ബോധരഹിതരാകുംവരെ ക്രൂര മര്‍ദ്ദനത്തിന്  ഇരയാക്കുകയുമായിരുന്നു. ശേഷം ടേപ്പുകൊണ്ട് കെട്ടിവരിഞ്ഞ് അടുത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടി.തിരിച്ചറിയല്‍ കാര്‍ഡുകളും  കുഴിയിലിട്ടു.

ഷാജഹാന്റെയും സലീമിന്റെയും പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമായതാണ് നിര്‍ണായക വഴിത്തിരിവായത്. തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷിയാവശ്യത്തിനായി 2014 ല്‍  കുഴിയെടുത്തപ്പോള്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഡിഎന്‍ എ പരിശോധന നടത്തി ആളുകളെ തിരിച്ചറിഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved