Latest News :
Home » , , » ലീഗ് ഗുണ്ടായിസം വീണ്ടും: കല്‍പകഞ്ചേരിയില്‍ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലീഗ് ഗുണ്ടായിസം വീണ്ടും: കല്‍പകഞ്ചേരിയില്‍ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Saturday, 21 May 2016 | 09:54

തിരൂര്‍: മുസ്‌ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തിരൂര്‍ വളവന്നൂര്‍ സര്‍ക്കിളിലെ ചെറവണ്ണൂര്‍ പി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വരമ്പനാല അമ്പലത്തിങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞാപ്പ (48) ആണ് മരിച്ചത്. 

തിരൂര്‍ മണ്ഡലത്തില്‍ വിജയിച്ചതിന്റെ ആഹല്‍ദപ്രകടനത്തിനിടെ ലീഗുകാര്‍ ഹംസക്കുട്ടിയുടെ വീട് ആക്രമിക്കുകയും പുറത്തുവന്ന ഹംസക്കുട്ടിക്ക് നേരെ ഗുണ്ട് എറിയുകയുമായിരുന്നു. കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഇതിനിടെ കുഴഞ്ഞുവീണ ഹംസക്കുട്ടി പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

വ്യാഴാഴ്ചയും ഹംസക്കുട്ടിയുടെ വീടിന് നേരെ ലീഗ് ഗുണ്ടകള്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു.

പ്രതികളെ കുറിച്ച് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. മയ്യിത്ത് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് ജില്ലാ പോലീസ് സൂപ്രണ്ട് കെ വിജയന്‍, തിരൂര്‍ ഡി വൈ എസ് പി. കെ വി സന്തോഷ്, വളാഞ്ചേരി സി ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് ക്യാ്മ്പ് ചെയ്യുന്നുണ്ട്.
ഭാര്യ: റസീന. മക്കള്‍: റശീദ, ശാമില്‍, ശഫീഖ്, ഫാത്വിമ ഹന്നത്ത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved