Latest News :
Home » , » സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് ടി.പി സെന്‍കുമാര്‍

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് ടി.പി സെന്‍കുമാര്‍

Written By Muhimmath News on Tuesday, 31 May 2016 | 18:39


തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്തുനിന്ന് തന്നെ മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. തന്നെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ല. സര്‍ക്കാരിന് വിശ്വാസമില്ലെങ്കില്‍ ഒരു സ്ഥാനത്തും തുടരുന്നതില്‍ അര്‍ത്ഥമില്ല. തന്നെ നീക്കിയത് ചട്ടലംഘനമാണ്. ബെഹ്‌റയെ താല്‍പര്യമുള്ള സര്‍ക്കാരിന് തന്നെ പറ്റില്ല. ബെഹ്‌റയല്ല സെന്‍കുമാര്‍. തന്നെ മാറ്റിയതില്‍ നിയമപരമായുള്ള തെറ്റുകള്‍ തനിക്കറിയാം. സുപ്രീം കോടതി ഉത്തരവിന്റെയും കേരള പോലീസ് ആക്ടിന്റെയും ലംഘനമുണ്ട്. ഓരോ സര്‍ക്കാരിനും ഓരോ നയമുണ്ട്. അവര്‍ക്ക് താല്‍പര്യമുള്ള ഉദ്യോഗസ്ഥരുണ്ട്. സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ അത് പറയാമായിരുന്നു. ചട്ടലംഘനം നടന്നുവെന്ന് അറിയാമെങ്കിലും വാശിപിടിച്ച് ഡി.ജി.പിയായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഡി.ജി.പി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തനിക്ക് ലഭിച്ച ഓഫീസര്‍മാരുടെ എണ്ണം കുറവായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. പോലീസ് ആസ്ഥാനത്ത് ലഭിച്ച ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

അതേസമയം, പോലീസ് ഹൗസിംഗ് കോര്‍പറേഷന്‍ എം.ഡി സ്ഥാനം സെന്‍കുമാര്‍ ഏറ്റെടുത്തേക്കില്ലെന്നും സൂചനയുണ്ട്. വിരമിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കേ അപ്രതീക്ഷിതമായി നീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ അവധിയില്‍ പോകാനാണ് സാധ്യത.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved