Latest News :
Home » , » തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു: കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ ഹര്‍ത്താല്‍

തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു: കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ ഹര്‍ത്താല്‍

Written By Muhimmath News on Sunday, 29 May 2016 | 14:00

ഉദുമ: തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു. ബേക്കലിലെ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ രാമകാന്തയുടെ മകന്‍ ദിലീപ്(22) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം ഏതാനും വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു. നടന്നുപോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ തീരദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍ ഇതേ തുടര്‍ന്ന് സംസ്ഥാന പതായില്‍ കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കാസര്‍കോട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ പാലക്കുന്നില്‍ നിന്നും തിരുവക്കോളി വഴിയും, കാഞ്ഞങ്ങാട് നിന്നുമുളള വാഹനങ്ങള്‍ ബേക്കല്‍ മൗവ്വല്‍ തച്ചങ്ങാട് വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved