Latest News :
Home » » ഉദുമ, പള്ളിക്കര പഞ്ചായത്തുക ളില്‍ സി.പി.എം.ലീഗ് സംഘര്‍ഷം

ഉദുമ, പള്ളിക്കര പഞ്ചായത്തുക ളില്‍ സി.പി.എം.ലീഗ് സംഘര്‍ഷം

Written By Muhimmath News on Friday, 20 May 2016 | 11:42

ഉദുമ: ഫലപ്രഖ്യാപനത്തിന് പിറകെ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സി.പി.എം.ലീഗ് സംഘര്‍ഷം. പള്ളിക്കരയില്‍ അങ്കണവാടി, കഌ്, സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ്, ലീഗ് ഓഫീസ് തുടങ്ങിയവയ്ക്ക് നേരെ അക്രമം ഉണ്ടായി. ശക്തിനഗറിലെ അങ്കണവാടിക്ക് മുകളില്‍ ഇടത് ആഭിമുഖ്യമുള്ള ഒരു കഌ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കഌ് ആക്രമിച്ച കൂട്ടത്തിലാണ് അങ്കണവാടിയും ആക്രമിച്ചത്. ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.

പള്ളിക്കര ആഞ്ജനേയ ടാക്കീസിനടുത്തുള്ള ലീഗ് ഓഫീസ്, പള്ളിപ്പുഴ ലീഗ് ഓഫീസ്, പള്ളിക്കര മഠം, ഗ്രീന്‍സ്റ്റാര്‍ കഌ് എന്നിവയ്ക്കുനേരെയും അക്രമം ഉണ്ടായി. പ്രദീപന്‍, ഭരതന്‍, ചന്ദ്രശേഖരന്‍ എന്നീ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഉദുമ മുക്കുന്നോത്ത് ലീഗ് ഓഫീസ് അടിച്ചുതകര്‍ത്തു. സി.പി.എം. പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അബ്ദുള്ള, ടെയ്‌ലര്‍ അബ്ദുള്ള എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമം ഉണ്ടായി. മുക്കുന്നോത്ത് ഒരു ബൈക്ക് കത്തിക്കുകയും രണ്ടെണ്ണം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ തുടര്‍ച്ചയായി മുക്കുന്നോത്ത് കുണ്ടോളം പാറ പാറ ഫ്രണ്ട്‌സ് കഌും അടിച്ചുതകര്‍ത്തു. സി.പി.എം. ആഭിമുഖ്യമുള്ള കഌാണിത്. സി.പി.എം. ആഭിമുഖ്യമുള്ള കഌാണിത്. സി.പി.എം. പ്രവര്‍ത്തകനായ കുണ്ടോളം പാറയിലെ മുരളിയുടെ വീടിനുനേരെയും അക്രമം ഉണ്ടായി. സംഘര്‍ഷമുണ്ടായ കേന്ദ്രങ്ങളില്‍ ബേക്കല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഘര്‍ഷം പടരാതിരിക്കാന്‍ പട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved