Latest News :
Home » , , » സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗ്: മുസ്‌ലീം ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്

സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗ്: മുസ്‌ലീം ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്

Written By Muhimmath News on Wednesday, 25 May 2016 | 12:53

കണ്ണൂര്‍: ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ തോല്‍വിയില്‍ മുസ്‌ലീം ലീഗിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗാണെന്നാണ് കാസര്‍കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മുസ്ലിംലീഗിന്റെ കേന്ദ്രങ്ങളില്‍ വോട്ടുകള്‍ മറിഞ്ഞതിനാലാണ് സുധാകരന്‍ പരാജയപ്പെട്ടതെന്നാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്.

മുസ്ലിം ലീഗിന്റെ ജില്ലാ നേതൃത്വം പ്രചാരണരംഗത്ത് സജീവമായി ഇല്ലായിരുന്നെന്ന ആരോപണവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
ഉദുമയില്‍ സി.പി.ഐ.എം കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന ഭൂരിപക്ഷം മുസ്‌ലീം ലീഗ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ കൊണ്ട് മറികടക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍
എന്നാല്‍ ഫലം അറിഞ്ഞപ്പോള്‍ മുസ്‌ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മൂളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ സുധാകരന് വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മാത്രമല്ല സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് ഇവിടെ മികച്ച വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. മൂവായിരത്തിലധികം വോട്ടുകള്‍ക്കാണ് സുധാകരന്‍ ഇവിടെ പരാജയപ്പെട്ടത്.

യു.ഡി.എഫ് ഒറ്റക്കെട്ടായി സി.പി.ഐ.എം കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ വോട്ട് ചോര്‍ച്ച കാണാന്‍ മുസ്ലിംലീഗിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് ലീഗ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved