Latest News :
Home » » 'ലിവണ്‍ അപ്പ്' ക്യാമ്പുകള്‍ പുരോഗമിക്കുന്നു

'ലിവണ്‍ അപ്പ്' ക്യാമ്പുകള്‍ പുരോഗമിക്കുന്നു

Written By Muhimmath News on Wednesday, 25 May 2016 | 22:35



ഉദുമ: യൂണിറ്റ് ഭാരവാഹികളുടെ സംഘടനാവബോധം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എസ്.എസ്.എഫ് ഉദുമ ഡിവിഷനിലെ എഴ് കേന്ദ്രങ്ങളില്‍ ആസൂത്രണം ചെയ്ത 'ലിവണ്‍ അപ്പ്' ക്യാമ്പുകള്‍ ആരംഭിച്ചു. കുണിയ സെക്ടറില്‍ പ്രസിഡന്റ് അസ്ഹര്‍ പെരിയയുടെ അധ്യക്ഷതയില്‍ നടന്ന ആദ്യത്തെ ക്യാമ്പില്‍ എസ്.എസ്.എഫ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അബ്ദൂല്‍ റഹ്മാന്‍ എരോല്‍ ഡിവിഷന്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു.

രണ്ടാമത്തെ ക്യാമ്പ് ഉദുമ സെക്ടറില്‍ പ്രസിഡന്റ് മാഹിന്‍ അതീഖ് കല്ലട്രയുടെ അധ്യക്ഷതയില്‍ നടന്നു. സമസ്ത: ചരിത്രം വര്‍ത്തമാനം, സംഘാടനം, ആത്മായനം എന്നീ മൂന്നു സെഷനുകള്‍ക്ക് എസ്.എസ്.എഫ് ജില്ല സെക്രട്ടറി ജാഫര്‍ സാദിഖ് ആവള, എസ്.വൈ.എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി,കെ, അഹ്മദ് മുസ്ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി നേതൃത്വം നല്കി. വരും ദിനങ്ങളില്‍ കുണ്ടങ്കുഴി, പടുപ്പ്, ബേക്കല്‍, മേല്‍പറമ്പ്, ചട്ടഞ്ചാല്‍ സെക്ടറുകളില്‍ 'ലിവണ്‍ അപ്പ്' ക്യാമ്പുകള്‍ സംഘടിപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved