Latest News :
Home » , » ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍; അവകാശവാദവുമായി വഡോദരയിലെ ജുമാമസ്ജിദ്

ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍; അവകാശവാദവുമായി വഡോദരയിലെ ജുമാമസ്ജിദ്

Written By Muhimmath News on Tuesday, 24 May 2016 | 10:56

വഡോദര: ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ ഗുജറാത്തിലെ വഡോദരയിലുള്ള ജമാമസ്ജിദിലുണ്ടെന്ന അവകാശവാദവുമായി മസ്ജിദ് അധികൃതര്‍ രംഗത്ത്. ഏറ്റവും വലിയ ഖുര്‍ആന്‍ സൂക്ഷിച്ചിരിക്കുന്നത് റഷ്യയിലാണെന്ന വാദത്തെ തള്ളിയാണ് വഡോദരയിലെ ജമാമസ്ജിദ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഖുര്‍ആന്റെ ചിത്രവും പുറത്തുവിട്ടാണ് അധികൃതര്‍ വാദം ഉന്നയിക്കുന്നത്.

സ്‌കോട്ട്‌ലാന്റ് പേപ്പറില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ഖുര്‍ആനില്‍ 632 പേജുകളുണ്ട്. 800 കിലോഗ്രാം വരും ഖുര്‍ആനിന്റെ ഭാരമെന്നും അധികൃതര്‍ പറയുന്നു. 75 ഇഞ്ച് നീളവും 41 ഇഞ്ച് വിസ്തീര്‍ണ്ണവുമാണ് ഖുര്‍ആനിനുള്ളത്. കരിമഷിയില്‍ മയില്‍പ്പീലി ഉപയോഗിച്ചാണ് ഖുര്‍ആനില്‍ എഴുതിയിട്ടുള്ളത്. വശങ്ങളില്‍ സ്വര്‍ണം ഉപയോഗിച്ചുള്ള കവറിങ്ങും ഖുര്‍ആന്റെ പ്രത്യേകതകളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved