Latest News :
Home » » നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധീരന്‍ ആശംസ നേര്‍ന്നു

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധീരന്‍ ആശംസ നേര്‍ന്നു

Written By Muhimmath News on Tuesday, 24 May 2016 | 21:59

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസ നേര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പിണറായി ആശംസിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉണ്ടായ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഉടനടി അറുതി വരുത്തുക എന്നതായിരിക്കണം പിണറായിയുടെ പ്രഥമപരിഗണന എന്നും സുധീരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണ്. അത് ഉറപ്പു വരുത്താന്‍ പിണറായി വിജയന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved