Latest News :
Home » , » താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വി.എസ്

താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വി.എസ്

Written By Muhimmath News on Sunday, 22 May 2016 | 14:09

കോട്ടയം: താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വി.എസ് അച്യുതാനന്ദന്‍. തന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തെ ആരോഗ്യം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറശാല മുതല്‍ കണ്ണൂര്‍ വരെ പ്രചാരണത്തിന് താനും പോയിരുന്നുവെന്നും ആരോഗ്യ സ്ഥിതി അപ്പോള്‍ തന്നെ വ്യക്തമാണല്ലോയെന്നും വിഎസ് ചോദിച്ചു.

വിഎസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാകില്ലെന്നുമുളള നേതാക്കളുടെ വാദത്തിന് മറുപടിയെന്നോണമാണ് വിഎസിന്റെ പ്രസ്താവന. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ മാറ്റി നിര്‍ത്താനാകില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു വിഎസിന്റെ പ്രസ്താവന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved