Latest News :
Home » , , » പദവികള്‍ ആവശ്യപ്പെട്ട് വി.എസ് കുറിപ്പ് നല്‍കിയെന്ന് യെച്ചൂരി

പദവികള്‍ ആവശ്യപ്പെട്ട് വി.എസ് കുറിപ്പ് നല്‍കിയെന്ന് യെച്ചൂരി

Written By Muhimmath News on Thursday, 26 May 2016 | 18:44

ന്യൂഡല്‍ഹി: കാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഉപദേഷ്ടാവ് പദവിയും ഏറ്റെടുക്കാന്‍ വി.എസ് അച്യൂതാനന്ദനെ സി.പി.എം നേതൃത്വം നിര്‍ബന്ധിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പദവികള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ആണ് കുറിപ്പ് നല്‍കിയത്. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് വി.എസ് കുറിപ്പ് തനിക്ക് കൈമാറിയത്. പഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് അദ്ദേഹം കൈമാറുകയായിരുന്നു.

വി.എസിന്റെ പദവി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് താന്‍ മറുപടി നല്‍കി. പദവി സംബന്ധിച്ച് ഇത്തരത്തില്‍ നിര്‍ദേശം ഉണ്ടെന്നും വി.എസ് അറിയിച്ചു. പൊളിറ്റ് ബ്യൂറോ യോഗത്തിനും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

വി.എസിനെ മൂന്ന് പദവികളിലേക്ക് സി.പി.എം നേതൃത്വം പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വി.എസ് ഇത് നിഷേധിച്ചുവെന്നും നിരന്തരമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വി.എസ് വഴങ്ങിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് യെച്ചൂരി ഇന്ന് പരസ്യ പ്രതികരണം നടത്തിയത്. വി.എസിന് സ്ഥാനമാനങ്ങളില്‍ താല്‍പര്യമുണ്ടെന്ന പരോക്ഷ സൂചനയുമാണ് യെച്ചൂരി ഇതുവഴി നല്‍കിയത്.

ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്കിടെ ഇവര്‍ കൈമാറിയ കുറിപ്പ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ചടങ്ങിനിടെ പഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗം കുറിപ്പ് എഴുതി അദ്ദേഹത്തെ ഏല്‍പ്പിച്ചു. വി.എസ് അത് തുറന്നുവായിച്ചു നോക്കിയ ശേഷം തന്നെ ഏല്‍പ്പിച്ചു. ഇത്തരത്തില്‍ നിര്‍ദേശമുണ്ടെന്നും വി.എസ് പറഞ്ഞു. കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവ് പദവി, എല്‍.ഡി.എഫ് ചെയര്‍മാന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എടുക്കണം എന്നീ ആവശ്യങ്ങളായിരുന്നു കുറിപ്പില്‍ എന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം, കുറിപ്പ് തയ്യാറാക്കിയത് മകന്‍ വി.എ അരുണ്‍ കുമാര്‍ ആണെന്നും പാര്‍ട്ടി സംസ്ഥാന ഘടകം വ്യക്തമാക്കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved