Latest News :
Home » , » സ്‌കൂട്ടിയില്‍ യാത്ര ചെയ്യവെ ശ്വാസ തടസ്സം അനുഭവപ്പെട്ട വീട്ടമ്മ ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സ്‌കൂട്ടിയില്‍ യാത്ര ചെയ്യവെ ശ്വാസ തടസ്സം അനുഭവപ്പെട്ട വീട്ടമ്മ ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Written By Muhimmath News on Friday, 27 May 2016 | 21:27

കാഞ്ഞങ്ങാട്: സ്‌കൂട്ടിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ ദേശീയ പാതയില്‍ ശ്വാസ തടസ്സം നേരിട്ട വീട്ടമ്മ വണ്ടി നിര്‍ത്തി ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും അത്യാഹിതവിഭാഗത്തില്‍ നിമിഷങ്ങള്‍ക്കകം മരണപ്പെട്ടു.

പെരിയയിലെ മുകളേല്‍ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മയാണ് (56) മരിച്ചത്. സ്‌കൂട്ടി സര്‍വീസിനായി കൊവ്വല്‍പ്പള്ളിയിലെ ഷോറൂമിലേക്ക് കൊണ്ടുപോകാന്‍ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു പൊന്നമ്മ.

ദേശീയ പാതയില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ച് കടുത്ത ശ്വാസ തടസ്സം നേരിട്ട പൊന്നമ്മ റോഡരികില്‍ വണ്ടി നിര്‍ത്തിയിട്ട ശേഷം ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രിയിലേക്ക് ഓടിപ്പോവുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിയ ഉടന്‍ പൊന്നമ്മ മരണപ്പെടുകയും ചെയ്തു. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു പൊന്നമ്മ. മക്കള്‍: മഹേഷ് (ഓട്ടോ ഡ്രൈവര്‍ പെരിയ), മജ്ഞുഷ (സേലം).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved