ബദിയടുക്ക: അമ്മയേയും ഭാര്യയേയും മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്ന് പുറത്താക്കിയ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. ബദിയടുക്ക പടിയടപ്പിലെ ചന്ദ്രശേഖര(35)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ ചന്ദ്രശേഖര അമ്മ ബാലക്ക(55)യേയും ഭാര്യ പൊന്നമ്മ(31)യേയും മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ബാലക്കയെ ബദിയടുക്കയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പൊന്നമ്മയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ചന്ദ്രശേഖരയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചന്ദ്രശേഖര കൂലിപ്പണിക്കാരനായിരുന്നു. നേരത്തെ കര്‍ണ്ണാടക പുത്തൂര്‍ കല്ലടുക്കയില്‍ താമസിച്ചിരുന്ന കുടുംബം അഞ്ചു വര്‍ഷം മുമ്പാണ് ബദിയടുക്കയിലെത്തിയത്. ഐത്തപ്പ നായക്കാണ് അച്ഛന്. ബാലകൃഷ്ണന് ഏക സഹോദരനാണ്.
Post a Comment