Latest News :
Home » » മരം വെട്ടുന്നതിനിടെ ഏണി തെന്നി വീണ് യുവാവിന് പരിക്ക്

മരം വെട്ടുന്നതിനിടെ ഏണി തെന്നി വീണ് യുവാവിന് പരിക്ക്

Written By Muhimmath News on Friday, 27 May 2016 | 18:10



വെള്ളരിക്കുണ്ട്: റബ്ബര്‍ മരം വെട്ടുന്നതിനിടയില്‍ ഏണി തെന്നി താഴെ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊന്നക്കാട് ചേരിയാട്ടിലെ എം ഗോപാലനാണ് (35) റബര്‍ മരം വെട്ടുന്നതിനിടെ ഏണി തെന്നി വീണ് പരിക്കേറ്റത്. വ ഉച്ചക്കാണ് സംഭവം. ഗോപാലന്‍ ചേരിയാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബറിന്റെ കൊമ്പ് വെട്ടുന്നതിനിടയില്‍ മരത്തോട് ചാരിവെച്ച ഏണിയില്‍ ചവിട്ടി നില്‍ക്കുന്നതിനിടയില്‍ പെട്ടെന്ന് ഏണി വീഴുകയും നിയന്ത്രണം തെറ്റി ഗോപാലന്‍ താഴെ വീഴുകയുമായിരുന്നു. വീഴ്ചയില്‍ നടുവിന് ഗുരുതരമായി പരിക്കേറ്റ ഗോപാലന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved