Latest News :
Home » » പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്ന് 13 കാരനെ കാണാതായി

പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്ന് 13 കാരനെ കാണാതായി

Written By Muhimmath News on Friday, 3 June 2016 | 17:52

കാസര്‍കോട്: പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്ന് 13 കാരനെ കാണാതായി. തൃക്കരിപ്പൂര്‍ പൂച്ചോല്‍ മമ്മൂഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ ഷരീഫിന്റെ മകന്‍ മുഹമ്മദ് അന്‍സാറിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവമെന്ന് പരവനടുക്കം ജുവനൈല്‍ ഹോം സൂപ്രണ്ട് ഇന്‍ചാര്‍ജ് അബൂബക്കര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കളികഴിഞ്ഞ ശേഷം വസ്ത്രങ്ങള്‍ എടുക്കാന്‍ പുറത്ത് പോയ കുട്ടി പിന്നീട് തിരിച്ച് വന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved