Latest News :
...
Home » , , » ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ തിങ്കളാഴ്ച ഇന്ത്യയുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ഥി മാറ്റുരക്കും

ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ തിങ്കളാഴ്ച ഇന്ത്യയുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ഥി മാറ്റുരക്കും

Written By Muhimmath News on Thursday, 16 June 2016 | 17:03

ദുബൈ: ഇരുപതാമത് ദുബൈ അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ 7 പ്രതിഭകളോടൊപ്പം ഇന്ത്യയുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ഥി തിങ്കളാഴ്ച (ജൂണ്‍ 20) മാറ്റുരക്കും. മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അകാദമി തിരു മുറ്റത്തു നിന്ന് ഇന്ത്യയുടെ പ്രതിനിധിയായി ദുബൈ ഗവര്‍മെന്റിന്റെ ക്ഷണ പ്രകാരം ആദ്യമായാണ് ഒരു വിദ്യാര്‍ഥി മത്സരത്തിനു എത്തുന്നത്. ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത മുഹമ്മദ് താഹ മഹബൂബ് എന്ന വിദ്യാര്‍ഥിയാണ് ഈ ഭാഗ്യവാന്‍. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ആന്ധനായ വിദ്യാര്‍ഥി പങ്കെടുക്കുന്നത്. ഖുര്‍ആന്‍ മുഴുവനും അക കണ്ണിനാല്‍ മനപ്പാഠ മാക്കിയ വിദ്യാര്‍തിയെ വിമാന താവളത്തില്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റി പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തിരൂര്‍ അടുത്ത ഒമാച്ചപുഴ വരിക്കോട്ടില്‍ അബ്ദുല്ല മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിന്‍ പെരുമ്പറമ്പ് ദഅവ വിദ്യാര്‍ഥിയായ അനുജന്‍ ഹസ്സനും അന്ധനാണ്.

ഇത് പോലൊരു റമസാനില്‍ നാട്ടിലെ ഒരു ദുആ മജ് ലിസില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ അടുത്തേക്ക് ജന്മനാ ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത കുഞ്ഞായ മുഹമ്മദ് താഹ മഹബൂബിനെ അന്ന് പ്രവാസിയായ പിതാവ് അബ്ദുള്ള കൊണ്ട് വന്നപ്പോള്‍ തലയില്‍ കൈ വെച്ച് പ്രത്യേകം ദുആ ചെയ്തു പഠനത്തിനു ആശിര്‍വാദിച്ചു. പിതാവിന്റെ ആവശ്യ പ്രകാരം മഅദിനില്‍ പ്രവേശനം ലഭിച്ചു. അന്ന് മുതല്‍ മഅദിന്‍ അകാദമിയുടെ തണലില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ പ്രത്യേക മേല്‍ നോട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷത്തിലാണ് മുഹമ്മദ് ത്വാഹ. മഅദിന്‍ നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് ബ്രയില്‍ ലിബിയില്‍ പ്രാവിന്ണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു മുതിര്‍ന്നത്. ദുബൈ അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മത്സരത്തിന്റെ ക്ഷണം മഅദിന്‍ അകാദമിക്ക് ലഭിച്ചപ്പോള്‍ മുഹമ്മദ് താഹ മഹബൂബിനെയാണ് പരിഗണിച്ചത്. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തിനു കൂടുതല്‍ താല്പര്യം ഉണ്ടായതിനാല്‍ മനപ്പാഠമാക്കാന്‍ നാലാം ക്ലാസ് മുതല്‍ ബ്രൈലി മുസ്ഹഫ് ഉപയോകപ്പെടുത്തി. മൂന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി ഹാഫിളായി.

അദ്ധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക് , ഇംഗ്ലീഷ്, മലയാളം,ഹിന്ദി എന്നീ ഭാഷകള്‍ ഈ സമയത്ത് തന്നെ കരസ്ഥമാക്കി. ഒഴിവ് സമയത്തിലെ ഹോബി പ്രസിദ്ധരായ ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ പാടലുമാണ്. പിതാവ് പഠന വിഷയത്തില്‍ നല്ല ഊര്‍ജ്ജം നല്‍കി . ഇന്ത്യയില്‍ ബംഗളൂരില്‍ മത്സരിക്കാനും കഴിവ് തെളിയിക്കാനും മഅദിന്‍ വഴി അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബിനു ആദ്യമായാണ് രാജ്യത്തിന്റെ പുറത്തു കഴിവ് മാറ്റുരക്കാന്‍ അവസരം കിട്ടിയത്. മഅദിന്‍ അകാദമിയിലേക്ക് അതിഥികളായി വരുന്ന അറബികളുടെ മുന്നില്‍ കഴിവ് തെളിയിക്കുവാന്‍, ഉസ്താദുമാര്‍ വഴി ഒരുക്കാരുള്ളത് നന്ദിയായി അനുസ്മരിക്കുകയാണ് താഹ.

ലോകത്തിലെ അറിയപ്പെട്ട ദുബൈ അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവസരം ലഭിച്ചതില്‍ അല്ലാഹുവിനോട് നന്ദി പറയുകയാണ് അന്ധനായ ഇന്ത്യന്‍ പ്രതിനിധി. ഖലീല്‍ തങ്ങളുടെ ആശിര്‍വാദം കൊണ്ട് ഭാവിയില്‍ നല്ല ഒരു ഖുര്‍ആന്‍ പണ്ഡിതനാവാനാണ് മുഹമ്മദ് താഹ ആഗ്രഹിക്കുന്നത്. ദുബൈയില്‍ വിവിദ രാജ്യത്തിലുള്ള മത്സരാര്തികളുടെ കൂടെ പരസ്പരം ദുആ ചെയ്തു കുശലന്വേഷണം നടത്തി സഹവസിക്കാന്‍ കഴിയുന്നത് വളരെ സന്തോഷം ഉണ്ട് ,ഇതിന് അവസരം ഉണ്ടാക്കി തന്ന ഇവിടുത്തെ ഭരണാധികാരികളോട് ആദരവ് തോനുന്നതായി മുഹമ്മദ് താഹ പറഞ്ഞു. അറബികളായ പലരും ഇന്ത്യന്‍ പ്രതിനിധിയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആവേശം കാണിക്കുന്നത് ശ്രദ്ദേയമായി.

മുഹമ്മദ് താഹ മഹബൂബിനോടൊപ്പം, ബിലാലുല്‍ ഇമാനി (നെതര്‍ലാണ്ട് ),മുജ്തബ അലി രിലാലു (ഇറാന്‍ ), അബ്ദുള്ള ബിന് ഖലീഫ ബിന് അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍ ) ഇസ്മാഈല്‍ ദൂംബിയ (കോട് ദിവോരി COT DIVOIRE), അഹമദ് ജമാല്‍ അഹമദ് (കെനിയ ), അബ്ദുള്ള സുലൈമാന ബാഹ് (സിര്ര ലിയോന്‍ ) എന്നീ ഏഴു പ്രതിഭകളാണ് തിങ്കളാഴ്ച മത്സരത്തിലെ പങ്കാളികള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved