Latest News :
Home » , , » മഞ്ചേശ്വരത്തും മുക്കുപണ്ടം പണയതട്ടിപ്പ്; തട്ടിയത് 47 ലക്ഷം തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരത്തും മുക്കുപണ്ടം പണയതട്ടിപ്പ്; തട്ടിയത് 47 ലക്ഷം തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 30 June 2016 | 13:16

മഞ്ചേശ്വരം: മഞ്ചേശ്വരം മജ്ബയല്‍ സഹകരണ ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയംവെച്ച്  47 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കുമ്പള സി.ഐ പി. അബ്ദുല്‍ മുനീര്‍ അറസ്റ്റ് ചെയ്തു. മജ്ബയല്‍ ബാങ്കിലെ അപ്രൈസര്‍ മൂടംബയലിലെ ചക്കരേഷിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (35), തലപ്പാടിയിലെ രാജേഷ് (39), ഉദ്യാവറിലെ നീലേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കേസിലെ മുഖ്യപ്രതി അപ്രൈസര്‍ ചക്കരേഷാണെന്ന് പൊലീസ് പറഞ്ഞു. ചക്കരേഷിന്റെ സഹോദരന്‍ പ്രശാന്ത്, പ്രഭാകര്‍ ഷെട്ടി, ഹരീഷന്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണ്. 2013 ആഗസ്റ്റ് മൂന്നിനും 2015 മാര്‍ച്ച് 21നും ഇടയില്‍ പല തവണകളായി എട്ട് പ്രതികള്‍ ചേര്‍ന്ന് സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി 47,00,700 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 

ചക്കരേഷാണത്രെ മറ്റുള്ളവരുടെ കയ്യില്‍ മുക്കുപണ്ടം നല്‍കി പണയം വെക്കാന്‍ ഏല്‍പ്പിച്ചത്. ബാങ്കിലെ മറ്റു ജീവനക്കാര്‍ക്ക് സംഭവമായി ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved