Latest News :
Home » , » മഞ്ചേശ്വരത്ത് ബാങ്ക് വിളിക്കാന്‍ പോകുന്നതിനിടെ യുവ പണ്ഡിതന്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു

മഞ്ചേശ്വരത്ത് ബാങ്ക് വിളിക്കാന്‍ പോകുന്നതിനിടെ യുവ പണ്ഡിതന്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു

Written By Muhimmath News on Wednesday, 22 June 2016 | 20:25

മഞ്ചേശ്വരം: യുവപണ്ഡിതനും പൊയ്യത്തബയല്‍ ഉര്‍ണിയിലെ ഉസ്താദുമായ അബ്ദുര്‍റസാഖ് അഹ്‌സനി (33) കടമ്പാര്‍ മില്ലിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു.

ബുധനാഴ്ച ഉച്ചക്ക് സ്വദേശമായ മച്ചംപാടിയില്‍ നിന്നും ജോലി സ്ഥലമായ ഉര്‍ണിയിലേക്ക് ബാങ്ക് വിളിക്കാന്‍ ബൈക്കില്‍ സഞ്ചരിക്കും വഴി മഞ്ചേശ്വരം കടമ്പാര്‍ മില്ലിനു സമീപം അപകടത്തില്‍ പെടുകയായിരുന്നു. അഹ്‌സനി സഞ്ചരിച്ച ബൈക്കിനു പിറകില്‍ ടിപ്പര്‍ലോറി ഇടിക്കുകയും ഗുരുതരമായ പരുക്കുകളോടെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയുമായിരുന്നു. വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രിയോടെ മച്ചംപാടി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.

അമ്പതുവര്‍ഷത്തിലേറെ തളങ്കര മാലിക്ദീനാറില്‍ ബാങ്ക് വിളിച്ചിരുന്ന അബ്ബാസ് മുസ്‌ലിയാരുടെ മകനാണ് മരിച്ച അബ്ദുര്‍റസാഖ് അഹ്‌സനി. അബ്ബാസ് മുസ്‌ലിയാര്‍ അഞ്ചുവര്‍ഷം മുമ്പ് റമസാന്‍ ആറിനായിരുന്നു വഫാത്തായത്.

മാതാവ്: സാറാ ഹജ്ജുമ്മ. ഭാര്യ: ഫാത്വിമത്ത് സുഹ്‌റ. മക്കളില്ല. സഹോദരങ്ങള്‍ ആറുപേര്‍ പണ്ഡിതരാണ്. മഹ്മൂദ് ദാരിമി, ഹസൈനാര്‍ ദാരിമി, അബ്ദുര്‍റഹ്മാന്‍ സഅദി, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി (എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ സെക്രട്ടറി), അബൂബക്കര്‍ സിദ്ദീഖ് അഹ്‌സനി, ഉമറുല്‍ ഫാറൂഖ് നഈമി, ബീഫാത്തിമ, ആഇശ, റുഖിയ, ആസിയ, ഖദീജത്ത് ഹസീന എന്നിവരാണ് സഹോദരങ്ങള്‍.

മച്ചംപാടിയിലെ പ്രാഥമിക പഠനത്തിനുശേഷം സുങ്കതകട്ട മുഹമ്മദ് ബാഖവിയുടെ ദര്‍സില്‍ പഠിക്കുകയും സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ നിന്ന് മതബിരുദം നേടുകയും ചെയ്തു. കര്‍ണാടക കണ്ണങ്കാറില്‍ മൂന്നുവര്‍ഷം സേവനം ചെയ്ത ശേഷം ഉര്‍ണിയില്‍ ഒരുവര്‍ഷമായി മദ്‌റസ, പള്ളി സേവനം ചെയ്തുവരികയായിരുന്നു.

മരണ വിവരമറിഞ്ഞ് എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, മഞ്ചേശ്വരം ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി, പി.ബി. അബ്ദുറസാഖ് എം എല്‍എ, അര്‍ഷാദ് വൊര്‍ക്കാടി, ഉമര്‍ മദനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.

അബ്ദുര്‍റസാഖ് അഹ്‌സനിയുടെ നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജന.സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ജലാല്‍ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved