Latest News :
Home » , , » അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി

അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റി

Written By Muhimmath News on Monday, 6 June 2016 | 18:45

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൃക്ക രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മഅ്ദനി വിദഗ്ദ ചികിത്സ തേടിയത്. ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ദ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ് മദനി. ബംഗളൂരു വിട്ടു പോകുന്നതില്‍ നിന്നു അദ്ദേഹത്തിനു കോടതി വിലക്കുണ്ട്. സ്‌ഫോടനക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മാതാപിതാക്കളെ കാണാനും കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നുമാണ് മഅ്ദനിയുടെ ആവശ്യം.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved