Latest News :
Home » , » സൗദിയില്‍ വാഹനാപകട ത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകട ത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Written By Muhimmath News on Wednesday, 15 June 2016 | 12:17

സൗദി: സൗദിയിലെ ഖുന്‍ഫുദയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ തേക്കിന്‍കോട് സ്വദേശി കിളിയമണ്ണില്‍ സുബൈര്‍ മൗലവി, ചാലിയം കടലുണ്ടി സ്വദേശി എന്‍ മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഖുന്‍ഫുദയില്‍ അല്‍ ഹാസ്മി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ജിദ്ദ ജിസാന്‍ റോഡില്‍ ഖുന്‍ഫുദയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ മറ്റൊരു വാഹനവുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഖുന്‍ഫുദ ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved