Latest News :
Home » , , , , » തൃക്കരിപ്പൂര്‍ സ്വദേശി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃക്കരിപ്പൂര്‍ സ്വദേശി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു

Written By Muhimmath News on Thursday, 23 June 2016 | 09:46

തൃക്കരിപ്പൂര്‍: കൈക്കോട്ടുകടവിലെ ടി. അഫീഫ് (25) ദുബായില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ദുബൈ ടെലിഫോണ്‍ കമ്പനി ജീവനക്കാരനാണ്. തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിയുടെയും ടി.ബീഫാത്തിമയുടെയും മകനാണ്. യൂത്ത്‌ലീഗ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അഫീഫ് അടുത്തിടെയാണ് ദുബായിലേക്ക് തിരിച്ചുപോയത്.
സഹോദരങ്ങള്‍: അസ്മാബി, ആസിഫ, അല്‍ത്താഫ്, അഫ്‌സല്‍. മയ്യിത്ത് ദുബായില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved