Latest News :
Home » , , » വാഹനാപകടത്തില്‍ പി.ജി വിദ്യാര്‍ത്ഥിനി മരിച്ചു

വാഹനാപകടത്തില്‍ പി.ജി വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Thursday, 9 June 2016 | 12:15

തിരുവനന്തപുരം: ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി മരിച്ചു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനി ഡോ. സുമലക്ഷ്മി (30) ആണ് മരിച്ചത്. സുമലക്ഷ്മിയുടെ ഭര്‍ത്താവ് അജിത്ത് (31), മകള്‍ ആദി (ഏഴു മാസം) എന്നിവര്‍ക്ക് പരിക്കേറ്റു. ആറ്റിങ്ങല്‍ ഐ.ടി.ഐക്ക് സമീപമായിരുന്നു അപകടം.

പരിക്കേറ്റവരെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ സുമലക്ഷ്മി സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പരുത്തിപ്പാറയിലാണ് ഇവര്‍ താമസിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved