യുവതികളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
തൃശൂര്‍: നഗരത്തിനടുത്ത് നെടുപുഴയില്‍ ബന്ധുക്കളായ രണ്ട് യുവതികളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍വീട്ടില്‍ സുധീറിന്റെ ഭാര്യ റുബീന (35), പുത്തന്‍വീട്ടില്‍ അഷ്റഫിന്റെ മകള്‍ നദീറ (17) എന്നിവരാണ് മരിച്ചത്. ഇരുവരും തയ്യല്‍ പഠിക്കാന്‍ പോകുകയായിരുന്നു.
പാളത്തിലൂടെ നടക്കുമ്പോള്‍ മെമു ട്രെയിന്‍ തട്ടുകയായിരുന്നു. മെമുവിന് വലിയ ശബ്ദം ഇല്ലാത്തതിനാല്‍ സംസാരിച്ച് നടക്കുന്നതിനിടക്ക് ട്രെയിന്‍ വരുന്നത് കേള്‍ക്കാതെ പോയതാണെന്ന് നിഗമനം.
Post a Comment