ഉഡുപ്പി: സ്കൂള്‍ വാനും ബസും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അധ്യാപികയും ഡ്രൈവറുമടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുന്താപുരം ട്രാസിക്കടുത്ത് മൊഹാദി ക്രോസിലാണ് അപകടം നടന്നത്. ഡോണ്‍ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ട് കുട്ടികള്‍ അപകട സ്ഥലത്ത് വെച്ചും അഞ്ചു കുട്ടികള്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയും ഒരു കുട്ടി ആസ്പത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ ആറ് പെണ്‍കുട്ടികളാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന നിഖിത, എല്‍.കെ.ജി വിദ്യാര്‍ത്ഥി കലിസ്ത, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അനന്യ എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചവരില്‍ പെടുന്നു. ഓമ്നി വാന്‍ ഡ്രൈവര്‍ മാര്ട്ടിന്, അധ്യാപിക ഫിലോമിന അടക്കം 12 പേരെയാണ് പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ബസ് ഡ്രൈവര്‍ മഞ്ജു, കണ്ടക്ടര്‍ ശങ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗംഗോളി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ബൈന്തൂറില്‍ നിന്ന് കുന്താപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുട്ടികളെയും കൊണ്ടു പോവുകയായിരുന്ന മാരുതി ഓമ്നി വാനില്‍ ഇടിക്കുകയായിരുന്നു.
Post a Comment